സിന്തൈറ്റ് ചെയർമാനും സിയാൽ ഡയറക്ടറുമായ സി.വി ജേക്കബ് അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.വി ജേക്കബ് അന്തരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. നേരത്തെ സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, കോലഞ്ചേരി മെഡിക്കൽ കോളേജ് സ്പെഷൽ കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഒട്ടേറെ ജലവൈദ്യുതി പദ്ധതികളുടെ കരാറുകാരനുമായിരുന്നു. ഇതിനു ശേഷമാണ് സിന്തൈറ്റ് ഗ്രൂപ്പ് എന്ന വ്യവസായം സ്ഥാപനം പടുത്തുയർത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കന്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയർമാനുമാണ് സി.വി. ജേക്കബ്. 1976−77 മുതൽ ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള ബഹുമതി നിരവധി തവണ രാഷ്ട്രപതിയിൽ നിന്നും സി.വി ജേക്കബിന് ലഭിച്ചിട്ടുണ്ട്. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കൾ: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എൽവി, സിൽവി, മിന്ന, മിന്നി.