മൻകീ ബാത്തിലൂടെ കോട്ടയം സ്വദേശിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വേന്പനാട് കായൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട കോട്ടയം സ്വദേശിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് കോട്ടയം സ്വദേശിയായ രാജപ്പനെ പ്രധാനമന്ത്രി പ്രശംസിച്ചത്. പോളിയോ ബാധിച്ച് ജന്മനാ രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേന്പനാട്ടു കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റാണ് ഉപജീവനം നടത്തുന്നത്.
മഹത്തായ ജോലിയാണ് രാജപ്പൻ ചെയ്യുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. വള്ളത്തിൽ കായലിലൂടെ എത്തിയാണ് പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇതേ തൊഴിലാണ് രാജപ്പൻ ചെയ്തുവരുന്നത്.