പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ല; വാർത്തകൾ തള്ളി ഉമ്മൻ ചാണ്ടി


 

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി വിട്ട് മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. ആജീവനാന്ത കാലം മണ്ഡലം മാറില്ല. തന്‍റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് ഇറങ്ങിയാൽ തെക്കൻ കേരളത്തിൽ വൻ നേട്ടം ഉണ്ടാക്കാനാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി. ഉമ്മൻചാണ്ടി നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. പകരം പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ഇറങ്ങട്ടെയെന്നുമാണ് അഭിപ്രായം. എന്നാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നാണ് എ ഗ്രൂപ്പിന്‍റെ നിലപാട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed