എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളത്ത് ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിനിയായ പതിനൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഷിഗല്ലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. രോഗ ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെ വെള്ളത്തിന്‍റെ സാന്പിൾ പരിശോധനക്കയച്ചിട്ടുണ്ട്.