കാത്തിരിപ്പിന് വിരാമം ആലപ്പുഴ ബൈപാസ് ഇന്ന് തുറന്ന് നൽകും

ആലപ്പുഴ: നാൽപത്തിയെട്ട് വർഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിർവഹിക്കുക. ബൈപാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
1972ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതിൽ 3.2 കിലോമീറ്റർ എലവേറ്റഡ് ഹൈവേയാണ്. ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്ന ആദ്യത്തെ മേൽപാലം എന്ന പ്രത്യേകത കൂടി ആലപ്പുഴ ബൈപാസിലെ മേൽപാലത്തിനുണ്ട്.