യാസിർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: യാസിർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മലപ്പുറം എസ്പി അബ്ദുൾ കരീമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലഹളയ്ക്ക് ശ്രമിച്ചതടക്കം മൂന്ന് കേസുകളിലാണ് നോട്ടീസ്. നാട്ടിലെത്തിയാൽ ഉടനെ യാസിറിനെതിരെ നിയമ നടപടികൾ സ്വീകരിക്കും.
ലുക്ക് ഔട്ട് നോട്ടീസ് ബ്യൂറോ ഓഫ് എമിഗ്രേഷന് പൊലീസ് കൈമാറുമെന്നാണ് വിവരം. ഇതനുസരിച്ച് രാജ്യത്തെ ഏത് എയർപോർട്ടിലൂടെ യാസിർ രാജ്യത്ത് എത്തിയാലും അന്വേഷണ ഏജൻസികൾക്ക് പിടികൂടാൻ സാധിക്കും.