വീട്ടമ്മയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. മുളംതുരുത്തി േസ്റ്റഷനിൽ അഡീഷണൽ എസ്.ഐ ആയിരുന്നപ്പോൾ ഭീഷണിപ്പെടുത്തി ഒരുവർഷത്തോളം പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതിയിലാണ് നടപടി. വീട്ടമ്മ കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ മുളംതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് ഇയാളെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. തുടർന്ന് േസ്റ്റഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.