സംസ്ഥാനത്ത് നാളെ മുതൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി; കർശന നിയന്ത്രണങ്ങൾ



തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും ഡിജിപി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ല.

കടകളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളിൽ സാമൂഹിക അകലം പാലിച്ച് അഞ്ച് പേർക്ക് പോവാം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർത്ഥിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed