റം​സി​യു​ടെ മ​ര​ണം ക്രൈം​ബ്രാ​ഞ്ച് അന്വേഷിക്കും


തിരുവനന്തപുരം: കൊട്ടിയം സ്വദേശി റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാ‌ഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ്‌ മേധാവി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.  നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷൻ കൗൺസിലും ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഡിജിപി ഉത്തരവ് നൽകിയത്. 

സപ്റ്റംബർ 3നാണ് കൊട്ടിയം സ്വദേശിനിയായ റംസിയെന്ന ഇരുപത്തിനാലുകാരി തൂങ്ങിമരിച്ചത്. സംഭവത്തിൽ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് റംസി ജീവനൊടുക്കാൻ കാരണമെന്നാണ് പരാതി.

You might also like

  • Straight Forward

Most Viewed