ബിജെപി മാർച്ചിനിടെ ബി. ഗോപാലകൃഷ്ണന് പരിക്ക്

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ ബിജെപിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തി. ബിജെപി മാർച്ചിൽ ബി. ഗോപാലകൃഷ്ണന് പരുക്കേറ്റു. കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രധിഷേധ മാർച്ചിനിടെയാണ് പരുക്ക്. കണ്ണിലേക്ക് കല്ല് തെറിച്ചു കൊള്ളുകയായിരുന്നു. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരുക്കേറ്റു.