നിയമസഭാ സമ്മേളനം ഈ മാസം 24ന്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 24ന് ചേരും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 24ന് നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. ധനകാര്യബിൽ പാസാക്കുന്നതിനായാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുന്നത്. എംപി വിരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പും 24നാണ്.
നേരത്തെ ജൂൺ 27ന് ധനകാര്യബിൽ പാസാക്കുന്നതിന് സഭ സമ്മേളിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. 24 നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ ഇടതുമുന്നണിക്കാണ് മുൻതൂക്കം. എം.വി ശ്രേയാംസ് കുമാറാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ലാൽ വർഗീൽ കൽപകവാടിയാണ് യുഡിഎഫ് സ്ഥാനർത്ഥി. 24 ന് രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം നാലു വരെയായിരിക്കും വോട്ടെടുപ്പ്.