മലപ്പുറത്ത് കിണർ ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട തൊഴിലാളികൾ മരിച്ചു

മലപ്പുറം: താനൂരിൽ കിണർ ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട രണ്ട് തൊഴിലാളികൾ മരിച്ചു. താനൂർ മുക്കോല സ്വദേശികളായ വേലായുധൻ, അച്യുതൻ എന്നിവരാണ് മരിച്ചത്. കിണർ കുഴിക്കുന്നതിനിടെ ഇന്ന് രാവിലെ മണ്ണിടിഞ്ഞ് ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് മൃതദേഹങ്ങൾ പുറത്തെടുത്തു.