കള്ളുകുടിയന്മാരോട് കാണിക്കുന്ന താൽപര്യം സർക്കാർ ദൈവ വിശ്വാസികളോടും കാണിക്കണം: കെ.മുരളീധരൻ എം.പി


തിരുവനന്തപുരം: മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ.മുരളീധരൻ എം.പി. കള്ളുകുടിയൻമാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണമെങ്കിൽ ആരാധനാലയങ്ങളിൽ വെർച്ച്യൂൽ സംവിധാനം കൊണ്ടുവരാം. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ പ്രവാസികളുടെ ക്വാറന്‍റൈൻ ചെലവ് യുഡിഎഫ് ഏറ്റെടുക്കാൻ തയാറാണ്. എന്നാൽ ഇതിനുവേണ്ടി ചെക്കുമായി കളക്ട്രേറ്റിൽ കയറിയിറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed