എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ മെയ് 26 മുതൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയ്യതികൾ ആയി. പരീക്ഷകൾ 26 മുതൽ തുടങ്ങും. എസ്.എസ്.എൽ.സി പരീക്ഷകളുടെ പട്ടിക ഇങ്ങനെ − 26−ന് കണക്ക്, 27−ന് ഫിസിക്സ്, 28ന് കെമിസ്ട്രി. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക.
പ്ലസ് ടു പരീക്ഷകൾ രാവിലെയാണ് നടക്കുക. പ്ലസ് വൺ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടക്കും.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മാർച്ചിൽ തുടരുകയായിരുന്ന എസ്.എസ്.എൽ.സി, പ്ലസ്‍ടു പരീക്ഷകൾ നിർത്തി വച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീയതികൾ അംഗീകരിച്ചത്.