വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യഫെഡ് വഴി മത്സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മത്സ്യ ബന്ധന തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷം. മത്സ്യ ഫെഡ് വഴി സർക്കാർ മത്സ്യം സംഭരിക്കുന്പോൾ ഹാർബറിലെ ചെറുകിട കച്ചവടക്കാർക്ക് ന്യായമായ വില ലഭിക്കുന്നില്ല എന്ന പരാതിയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മത്സ്യ ഫെഡ് വഴി സർക്കാർ മത്സ്യം സംഭരിക്കാൻ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മത്സ്യത്തിനും നൽകുന്നത്. മത്സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ എന്ന വിവരവും മത്സ്യ ബന്ധന തൊഴിലാളികളെ ചൊടിപ്പിച്ചു. ഇതോടെയാണ് മത്സ്യത്തൊഴിലാളികൾ ഇടഞ്ഞത്.