ശബരിമല: തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീം കോടതി നിയോഗിച്ചു. കേരളത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്‍റെ നിര്‍ദേശപ്രകാരമാണ്, തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ ജസ്റ്റീസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്.
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സമാനമായ കണക്കെടുപ്പു നടത്തിയിട്ടുണ്ടെന്ന് കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തിരുവാഭരണങ്ങള്‍ നഷ്ടമാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.