ബജറ്റ് പ്രഖ്യാപനങ്ങൾ ജലരേഖയാകുമെന്ന് ചെന്നിത്തല


തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത് ജനവിരുദ്ധ ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം പോലെ തന്നെ ഇതും ജലരേഖയായിമാറുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രഖ്യാപനത്തിന് എളുപ്പമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പണം കൊടുത്തിട്ടില്ലയെന്നതാണ് നേരത്തെ ഞങ്ങള്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ തന്നെ ധനകാര്യമന്ത്രി പറഞ്ഞിട്ടുള്ളത് ഈ ബജറ്റിലെ പ്ലാന്‍ വെട്ടികുറയ്ക്കണമെന്നാണ്. അപ്പോള്‍ പിന്നെ അധിക പണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ‘ഇതുകൊണ്ട് കേരളത്തിന് ഒരു പുരോഗതിയും ഉണ്ടാവുന്നില്ല. ജനജീവിതം നരകതുല്യമായി മാറും. കേരളത്തില്‍ വിലകയറ്റം വര്‍ദ്ധിക്കാന്‍ പോകുന്നു. ധനകാര്യ വകുപ്പിലെ പിടിപ്പുകേട് കൊണ്ടും നികുതി പിരിക്കുന്നതിലെ പ്രശ്‌നം കൊണ്ടും സാമ്പത്തിക രംഗം തകർന്നെന്നും’ ചെന്നിത്തല കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed