സംസ്ഥാന ബജറ്റ് 2020 പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ


1. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. വൻകിട പദ്ധതികൾക്ക്‌ സമീപമുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കുട്ടും. പോക്ക്‌ വരവ്‌ ഫീസ്‌ കുട്ടി. വയൽഭൂമി കരഭൂമിയാക്കുന്നതിന്‌ കൂടുതൽ തുക ഈടാക്കും

2. കെട്ടിട നികുതി കൂട്ടും. 3000‐ 5000 അടി വിസ്‌തീർണമുള്ള കെട്ടിടങ്ങൾക്ക്‌ 5000 രൂപ നികുതി. 5000 മുതൽ 7500 അടിവരെയുള്ള കെട്ടിടങ്ങൾക്ക്‌ 7500 രൂപ നികുതി. കെട്ടിട നികുതി 5 വർഷത്തേക്ക്‌ ഒന്നിച്ചടച്ചാൽ ആദായനികുതിയിൽ ഇളവ്‌. വില്ലേജ്‌ ലൊക്കേഷൻ മാപ്പിന്‌ 200 രൂപ ഈടാക്കും. പോക്ക്‌ വരവ്‌ ഫീസ്‌ കൂട്ടും. സർക്കാർ ഭൂമി പാട്ടകുടിശ്ശിക പിരിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ

3. ഡാമിലെ മണല്‍ വാരല്‍ തുടരും - മംഗളം ഡാമില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചു, ആറ് ഡാമിലും കൂടി ഉടനെ മണല്‍ വാരൽ ഉടനെ ആരംഭിക്കും

4. ഇ-ഓട്ടോറിക്ഷക്ക്‌ ആദ്യ അഞ്ചുവർഷം നികുതി പൂർണമായും ഒഴിവാക്കും. ആഡംബര ബൈക്കുകൾക്ക്‌ വിലകൂടും. 2ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതനമാനവും നികുതി കൂട്ടും

5. നികുതിവെട്ടിപ്പ്‌ തടയും. ജിഎസ്‌ടി വരുമാനം കുട്ടും. തർക്കത്തിലുള്ള തുകയുടെ 50 ശതമാനം അടയ്‌ക്കണം. ഇലക്ട്രിക്ക് കാറുകള്‍ വാടകയ്ക്ക് എടുത്ത് ആയിരം കോടി ലാഭിക്കും. മൊത്തം നടപടികളിലൂടെ 1500 കോടി വരെ ലാഭിക്കാനാവും എന്നു കരുതുന്നു

6. 17614 കോടി തസ്‍തികകള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് നികത്തി. എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അദ്ധ്യാപക തസ്തികകള്‍ റദ്ദാക്കും. വയോജന ക്ഷേമ പെൻഷൻകാരുടെ മസ്‌റ്ററിങ് എതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും

7. അതിർത്തികളിൽ സ്ഥാപിച്ച ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളുടെ വിവര ങ്ങൾ ശേഖരിക്കും. ഇവ ഇ-വേ ബില്ലു കളുമായി ഒത്തുനോക്കുവാനുള്ള സംവിധാനം പൂർണ്ണേതാതിൽ പ്രവർത്തനസജ്ജമാകുമ്പോൾ അതിർത്തിവഴിയുള്ള കള്ളക്കടത്ത് തടയുവാൻ കഴിയും


8. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ദ്ധിപ്പിച്ചു. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു. ട്രാന്‍സ്‍പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി

9. എയ്‌ഡഡ്‌ സ്‌കൂളുകളിലെ നിയമനത്തിൽ നിയമനം കൊണ്ടുവരും. സർക്കാർ അറിഞ്ഞേ തസ്തികകൾ സൃഷ്ടിക്കാവൂ. ഇതിനുതകുന്ന രീതിയിൽ കെഇആർ ഭേദഗതി ചെയ്യും

10. ചെലവ്‌ ചുരുക്കും. ക്ഷേമസേവന പ്രവർത്തനങ്ങളിൽനിന്ന്‌ അനർഹരെ ഒഴിവാക്കും. 4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കി ക്ഷേമ പെന്‍ഷനുകളില്‍ 700 കോടി ലാഭിക്കും പുതിയ തസ്‌തികകൾക്ക്‌ നിയന്ത്രണം. ചെക്‌ പോസ്‌റ്റ്‌ ജീവനക്കാരെ ലോട്ടറി വകുപ്പിലേക്ക്‌ മാറ്റി. സംസ്ഥാന തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥരേയും പുനര്‍വിന്യസിക്കും.

11. പുതിയ കാറുകള്‍ വാങ്ങില്ല, പകരം മാസവാടകയ്ക്ക് കാറുകളെടുക്കും കേന്ദ്രസർക്കാർ സ്ഥാപനമായ ഇ.ഇ.എസ്.എല്ലുമായി കരാറുണ്ടാക്കി ഇലക്‌ട്രിക്‌ കാറുകൾ വാടകയ്ക്ക് എടുക്കുന്നതിന് തയ്യാറായാൽ 1000 വണ്ടിക്ക് 7.5 കോടി രൂപെയങ്കിലും ലാഭിക്കാനാകും.

12. കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അ‍ഞ്ച് കോടി. ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി. യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം

13. വനിതാ സംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി. മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്‍സ്‍ജെന്‍ഡേഴ‍സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും ലളിതകലാ അക്കാദമിക്ക് 7 കോടി

14. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് 15000 പട്ടികജാതി കുടുംബങ്ങള്‍ക്കും 5000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും

15. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപകരില്ലാത്ത കോഴ്‌സുകള്‍ക്ക് ആയരിത്തോളം തസ്തികകള്‍ സൃഷ്ടിച്ച് മാര്‍ച്ചില്‍ ഉത്തരവിറക്കും

16. വയോമിത്രം പദ്ധതിക്ക് 24 കോടി. ഭിന്നശേഷിക്കാര്‍ക്ക് 50 കോടി 18 വയസ് കഴിഞ്ഞ ഓട്ടിസം ബാധിതര്‍ക്കായി 10 കോടി വകയിരുത്തി. ഓട്ടിസം ബാധിതര്‍ക്കുള്ള 290 സ്കൂളുകള്‍ക്കായി 40 കോടി

17. കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും. കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും

18. റബർ പാർക്ക് ഈ വർഷം സ്ഥാപിക്കും. ഒന്നാം ഘട്ടം വെള്ളൂർ ന്യൂസ് പ്രിന്റിലെ 500 ഏക്കറിൽ. പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍ ഡയറി ഫാമുകള്‍ക്ക് നാല്‍പ്പത് കോടി. വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25% സബ്സിഡി. നെൽകൃഷിക്ക് 118 കോടി

19. കയര്‍ കോര്‍പറേഷന്‍ കീഴില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ വാളയാറില്‍ അന്താരാഷ്ട്ര കമ്പനിയുടെ കീഴിൽ ചകിരിചോർ കേന്ദ്രം

20. കയര്‍പിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 രൂപയ്ക്ക് മുകളിലാകും

21. 2021ല്‍ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി കൈവരിക്കും.

22. ഉന്നത വിദ്യാഭ്യാസത്തിന്‌ പുതിയ 60 കോഴ്സുകള്‍ തുടങ്ങും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. എ പ്ലസ് നാക്ക് അക്രഡേറ്റിഷേന്‍ ലഭിച്ച കോളേജുകളിലാവും പുതിയ കോഴ്‌സുകൾ. കോഴ്സ് നടത്തിപ്പിനായി അ‍ഞ്ച് വര്‍ഷത്തെ താത്കാലിക അദ്ധ്യാപകരെ നിയമിക്കും

23. ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം 500 രൂപ വര്‍ദ്ധിപ്പിക്കും മറ്റ് ആരോഗ്യപദ്ധതികളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കും

24. വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് 3 കോടി. വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളിൽനിന്ന്‌ വൈനുണ്ടാക്കാൻ സംവിധാനമൊരുക്കും

25. പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും. രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും

26. ഇടുക്കിയില്‍ പ്രത്യേക പദ്ധതികള്‍ ജൈവകൃഷി വ്യാപിപ്പിക്കും. റീബില്‍ഡ് കേരളത്തില്‍ നിന്നും ഇരുന്നൂറ് കോടി നല്‍കും.തോട്ടം തൊഴിലാളികളുടെ *

27. അതിവേഗ ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിക്ക് ഭൂമിയേറ്റെടുക്കൽ ഈ വർഷം. 1,450 രൂപയ്ക്ക് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കാസർഗോഡ് യാത്ര ഇതിലൂടെ സാധ്യമാകും. ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയുമായി ഭാഗമാകും

28. കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികള്‍. പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് പ്രാധാന്യം നല്‍കും. ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും

29. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് 50 കോടി. ക്യാൻസർ മരുന്നുകളുടെ വില കുറയും

30. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്റെ ശേഷി വർദ്ധിപ്പിക്കും

31. ടൂറിസം പ്രോത്സാഹനത്തിന്‌ 323 കോടി. മുസിരിസ്‌ പദ്ധതി 2012ൽ കമമീഷൻ ചെയ്യും. ആലപ്പുഴയെ പൈതൃക നഗരമാക്കും

32. പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും

33. പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും

34. 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും

35. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജിങ്ങ്. സ്ത്രീകള്‍ക്ക് മാത്രമായുള്ള ബജറ്റ് വിഹിതം 1509 കോടി

36. നദീ പുനരുജ്ജീവനത്തിന് 20 കോടി ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ നവീകരിക്കും

37. 20000 ഏക്കറില്‍ ജൈവ കൃഷി. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും

38. വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും. പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി

39. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും

40. എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ക്ലസ്റ്റര്‍ ആക്കി, ഇ-ടിക്കറ്റിങ് അടക്കമുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും

41. 25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം 5000 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും

42. സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു. 2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും. ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്. 2025-ഓടെ വീതി 40 മീറ്ററാക്കും. ഇതോടെ ചരക്കുനീക്കത്തിന്‍റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും

43. കൊച്ചിയിൽ വൻ വികസനം നടപ്പാക്കും. 6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.

44. കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു

45. ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കും. പുതിയ സര്‍വ്വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.

46. 2020 നവംബര്‍ മുതല്‍ സിഎഫ്എല്‍ ബള്‍ബുകളുടെ വില്പന നിരോധിക്കും. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും

47. 1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി. 2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും

48. സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും. ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു

49. കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമ്മിക്കും.74 പാലങ്ങൾ നിർമ്മിക്കും. 44 സ്റ്റേഡിയങ്ങൾ നിർമ്മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും.

50. പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു. 2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്

51. 1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി

52. ഈ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി പുതുതായി ചേർന്നു

53. വീടില്ലാത്തവർക്ക്‌ ഒരു ലക്ഷം ഫ്‌ളാറ്റുകൾ.ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി

54. 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപ്പാദിപ്പിക്കും.രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

55. 2020–21 ഒരു ലക്ഷം വീട്, ഫ്ലാറ്റ് നിർമ്മിക്കും. ഗ്രാമീണ റോഡുകൾക്ക് 1000 കോടി. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

56. ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല

57. ക്ഷേമ പെൻഷനിൽ വർദ്ധന. എല്ലാ ക്ഷേമ പെൻഷനും വർദ്ധിപ്പിച്ചു. 100 രൂപ വീതമാണ് ക്ഷേമ പെൻഷനുകൾ കൂട്ടിയത്. 1000 കോടി തീരദേശ പാക്കേജും പ്രഖ്യാപിച്ചു.

 

You might also like

Most Viewed