ദുരന്തബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിൽ ഈമാസം റേഷൻ സൗജന്യം

തിരുവനന്തപുരം: പ്രളയവും ഉരുൾപൊട്ടലും കാരണം ദുരന്തബാധിതപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ ഈ മാസം റേഷൻ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്സിഡി (നീല) പൊതുവിഭാഗം (വെള്ള) എന്നീ റേഷൻകാർഡുടമകൾ സെപ്റ്റംബറിലെ റേഷൻവിഹിതമായ അരിയും ഗോതമ്പും വാങ്ങുമ്പോൾ വില നൽകേണ്ട.
ഓണംപ്രമാണിച്ച് സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ റേഷൻകടകൾ തുറക്കുമെന്നും സിവിൽസപ്ലൈസ് ഡയറക്ടർ അറിയിച്ചു.