പാലായിൽ സ്കൂൾ ബസ് മരത്തിൽ ഇടിച്ചു; 28 വിദ്യാർത്ഥികൾക്ക് പരിക്ക്


കോട്ടയം: കോട്ടയത്തു പാലായിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് 28 വിദ്യാർത്ഥികൾക്കു പരിക്ക്. പാലാ ചാവറ പബ്ളിക് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒന്പതോടെ പാലാ വൈക്കം റൂട്ടിൽ വള്ളിച്ചിറയ്ക്കു സമീപമായിരുന്നു അപകടം. 

നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു നിന്നു. പരിക്കേറ്റ വിദ്യാർത്ഥികളെ പാലാ താലൂക്ക് ആശുപത്രിയിലും മരിയൻ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ലെന്നാണു വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed