കുട്ടികളെ പീഡിപ്പിച്ച കേസിൽ‍ വൈദികൻ അറസ്‌റ്റിൽ‍


പള്ളുരുത്തി: പെരുന്പടപ്പിൽ‍ ബോയ്‌സ്‌ ഹോമിലെ കുട്ടികളെ പീഡിപ്പിച്ചെന്ന പരാതയെ തുടർന്ന് വൈദികനെ‍ അറസ്‌റ്റ് ചെയ്തു‍. ഫാ. ജോർ‍ജാ(ജെറി) ണ്‌ അറസ്‌റ്റിലായത്‌. 

ശനിയാഴ്‌ച രാത്രി കുട്ടികൾ‍ക്കുനേരെ വൈദികന്റെ പീഡനശ്രമം ഉണ്ടായതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. ഇതേത്തുടർ‍ന്ന്‌ ആറ്‌ കുട്ടികൾ‍ രാത്രിയോടെ ബോയ്‌സ്‌ ഹോമിൽ‍നിന്ന്‌ പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുട്ടികൾ‍ നൽ‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌.

You might also like

  • Lulu Exchange
  • Straight Forward

Most Viewed