പോസ്റ്റ് മട്രിക് സ്കോളർഷിപ്: 60 % കേന്ദ്രം വഹിക്കാൻ നിർദ്ദേശം


ന്യൂഡൽഹി: പട്ടിക വിഭാഗങ്ങൾക്കുള്ള പോസ്റ്റ് മട്രിക് സ്കോളർഷിപ് പദ്ധതിയുടെ 60 % ചിലവ് കേന്ദ്രം വഹിക്കുന്നതിനുള്ള നിർദേശം സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിക്കു സമർപ്പിച്ചു. സാമൂഹികനീതി– ശാക്തീകരണ മന്ത്രാലയത്തിന്റേതാണു നിർദ്ദേശം. 

മുൻപു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായിരുന്നു സ്കോളർഷിപ്. 75 % കേന്ദ്രം വഹിക്കുമെന്നായിരുന്നു ആദ്യ നിർദേശമെങ്കിലും സമിതി 60:40 അനുപാതം നിശ്ചയിക്കുകയായിരുന്നു. 

മുൻവർഷങ്ങളിലെ കുടിശ്ശികയും സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. സ്കോളർഷിപ് പദ്ധതിക്കായി പ്രതിവർഷം ഏകദേശം 10,000 കോടി രൂപയാണു ചിലവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed