എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; വിഷ്ണു വിനോദിന് ഒന്നാം റാങ്ക്


 

തിരുവനന്തപുരം: 2019ലെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ (ബി ആർക്ക്), ഫാർമസി (ബി.ഫാം) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഇടുക്കി സ്വദേശി വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആക്വിബ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റ് കാണാം.

മെയ് രണ്ട്, മൂന്ന് തീയ്യതികളിലായി നടത്തിയ സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്‌കോർ മെയ് 21ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ 51,665 വിദ്യാർത്ഥികളിൽ 45,597 വിദ്യാർത്ഥികൾ‍ അവരുടെ രണ്ടാം വർഷ യോഗ്യതാ പരീക്ഷയുടെ മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചു. റാങ്ക്‌ ലിസ്റ്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. നാഷണൽ ഓപ്പൺ സ്‌കൂൾ പ്ലസ്ടു പരീക്ഷാഫലം വൈകിയ സാഹചര്യത്തിലാണ് തീയ്യതി നീട്ടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed