ശബരിമല റിവ്യൂ ഹർജികൾ ഫെബ്രുവരി 6ന് സുപ്രീംകോടതിയിൽ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളും കോടതിയലക്ഷ്യ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.
ശബരിമല റിട്ട് ഹർജികൾ ഫെബ്രുവരി എട്ടിനാണ് സുപ്രീംകോടതി പരിഗണിക്കുക. ശബരിമല വിധിക്കെതിരെ അമ്പതോളം പുനഃപരിശോധനാ ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ റിട്ട് ഹർജികളും ദേവസ്വം ബോർഡിന്‍റെ സാവകാശ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.