ബജറ്റ് 2019; ക്ഷേമ പെൻഷൻ 100 രൂപ വീതം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പെൻഷനുകൾ എല്ലാം 100 രൂപ വീതം വർധിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക് ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ 1100 രൂപ പെൻഷൻ ലഭിക്കുന്നത് 1200 രൂപയായി ഉയരും. അഞ്ച് വർഷംകൊണ്ട് ക്ഷേമപെൻഷൻ 1,500 രൂപയാക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വികലാംഗ പെൻഷന് 500 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.