ശബരിമലയെ കൈവിടാതെ സര്‍ക്കാര്‍: ബജറ്റില്‍ 739 കോടി രൂപ

തിരുവനന്തപുരം∙ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വരുമാന നഷ്ടമുണ്ടായ ശബരിമലയേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും കൈവിടാതെ പിണറായി സര്‍ക്കാര്‍. സംസ്ഥാന ബജറ്റില്‍ ശബരിമലയ്ക്കായി 739 കോടി രൂപ വകയിരുത്തി. ശബരിമല വരുമാനത്തില്‍നിന്ന് ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. തിരുപ്പതി മാതൃകയില്‍ ശബരിമലക്ഷേത്രത്തിൽ സംവിധാനം വരും. ∙ശബരിമല റോഡ് വികസനത്തിന് 200 കോടി . പമ്പ നിലയ്ക്കൽ അടിസ്ഥാന വികസനത്തിന് 147.75 കോടി. ∙ പമ്പയിൽ ഒരു കോടി ലീറ്റർ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്: 40 കോടി അനുവദിച്ചു. റാന്നിയിലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യം.തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. ∙ കൊച്ചി, മലബാർ ദേവസ്വം 36 കോടി.