പൊലിസിനെതിരെ ഭീഷണിയുമായി ശോഭ സുരേന്ദ്രന്‍

കണ്ണൂര്‍: പൊലിസിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പൊലിസിന്റെ കയ്യില്‍ ലാത്തിയാണെങ്കില്‍ അതിലും നല്ല കാര്യങ്ങള്‍ തങ്ങളുടെ കയ്യിലുണ്ട്. യതീഷ് ചന്ദ്ര ബൂട്ടിട്ട കാലുയര്‍ത്തും മുന്‍പ് ബൂട്ടില്ലാത്ത കാലുകളുമായി തങ്ങള്‍ ഒരു മുറ പ്രയോഗിക്കുമെന്ന് ശോഭാസുരേന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലിലടച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി കണ്ണൂരില്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് പൊലിസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ശോഭാ സുരേന്ദ്രന്‍ പ്രസംഗിച്ചത്. ബിജെപി ഇതൊരു പ്രചാരണ വിഷയമായി ഏറ്റെടുത്ത് കഴിഞ്ഞു. സൗത്ത് ഇന്ത്യയില്‍ ഇതിനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമരം അടുക്കളക്കുള്ളിലാണ്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം ഈ വിഷയത്തില്‍ നഷ്ടപ്പെട്ടു. പിണറായിക്കെതിരെ സമരം നടത്താന്‍ ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും ഭയമാണെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.