ശബരിമലയില്‍ ബിജെപി ലക്ഷ്യം കലാപമാണെന്ന് പിണറായി വിജയന്‍
കോഴിക്കോട്: ‘വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപി, ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബിജെപിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല’. കോഴിക്കോട് മുതലക്കുളത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ബിജെപിക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി അടിത്തറ വികസിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും തങ്ങളുടെ വിലയിരുത്തല്‍ ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാപമായിരുന്നു ഇവരുടെ ലക്ഷ്യം എന്നാല്‍ പോലീസ് നല്ല രീതിയില്‍ ഇടപെട്ടത് കൊണ്ട് അത് തടയാനായി ശബരിമലയുടെ പവിത്രത നിലനിര്‍ത്താന്‍ ബിജെപിക്ക് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സംഘപരിവാര്‍ നേതാക്കള്‍ പോലും സന്നിധാനത്ത് ആചാരങ്ങള്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് മുതലക്കുളത്ത് രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിശ്വാസികളെ കൈയ്യിലെടുക്കാമെന്ന ബിജെപിയുടെ വ്യാമോഹം നടക്കില്ല, തങ്ങള്‍ ആരുടെയും വിശ്യാസത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആചാരങ്ങളെ ബഹുമാനിക്കുകയാണ് ചെയ്തത്. ക്ഷേത്രസന്നിധിയില്‍ പൊലീസിനെ വിന്ന്യസിക്കുന്നതില്‍ പരിമിതി ഉണ്ടായിരുന്നു.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ തന്ത്രി സമൂഹത്തിനുള്ള അംഗീകാരത്തെ സര്‍ക്കാര്‍ കുറച്ചു കാണുന്നില്ല. അതേ സമയം അവര്‍ ആരുടെയും കരുവാകരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

