മാപ്പ് പറയാമെന്ന് എ.ഡി.ജി.പിയുടെ മകൾ : വേണ്ടെന്ന് ഗവാസ്കറുടെ കുടുംബം

തിരുവനന്തപുരം : എ.ഡി.ജി.പിയുടെ മകൾ പോലീസ് െ്രെഡവർ ഗവാസ്കറെ മർദ്ദിച്ച കേസ് ഒതുക്കി തീർക്കാൻ ശ്രമം. അഭിഭാഷക തലത്തിൽ നടത്തിയ ചർച്ചയിൽ ഗവാസ്കറിനോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ സ്നിക്ത വ്യക്തമാക്കി. എന്നാൽ ഒത്തു തീർപ്പിന് ഗവാസ്കറിന്റെ കുടുംബം തയ്യാറല്ലെന്നാണ് വിവരം. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്കറിന്റെ അഭിഭാഷകൻ എ.ഡി.ജി.പിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.
ജൂൺ 14നാണ് എ.ഡി.ജി.പിയുടെ മകൾ മർദ്ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്കർ പോലീസിൽ പരാതി നൽകിയത്. ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് എ.ഡി.ജി.പിയുടെ മകൾ മാപ്പ് പറഞ്ഞ് തടി തപ്പാൻ ശ്രമിക്കുന്നത്. കേസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തെളിവുകൾ സ്നിക്തക്കെതിരാണെന്ന സൂചനകളുണ്ട്. കേസിൽ സ്നിക്തയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏതു പൗരനും തുല്യമാണ് എ.ഡി.ജി.പിയുടെ മകളുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.