ചാരക്കേസ് : നമ്പി നാരായണന് നഷ്ടപരിഹാരം നൽകണം : സുപ്രീംകോടതി

ന്യൂഡൽഹി : ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റാരോപിതനായിരുന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വാക്കാൽ പരാമർശിച്ചു. കുറ്റക്കാരനല്ലെന്ന കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നന്പി നാരായണൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്പോൾ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. എന്നാൽ ബെഞ്ചിലുണ്ടായിരുന്ന മറ്റൊരു ജഡ്ജിയായ ജസ്റ്റീഡ് ഡി.വൈ ചന്ദ്രചൂഡ് നഷ്ടപരിഹാരമാണോ അതോ പുനരന്വേഷണമാണോ നീതിയുക്തം എന്ന് ചോദിക്കുകയും ചെയ്തു. ഹർജി വിധി പറയാൻ കോടതി മാറ്റിവെച്ചു.
അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെട്ടു.