വിരാട് കോഹ്്ലി ഊബർ ഇന്ത്യ ബ്രാൻഡ് അംബാസഡർ

കൊച്ചി : ഊബറിന്റെ ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്്ലിയെ നിയമിച്ചു. ഏഷ്യ− പസിഫിക് മേഖലയിൽ ആദ്യമായിട്ടാണ് ഊബർ ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്.
വരും വർഷങ്ങളിൽ കോടിക്കണക്കിനാളുകൾക്ക് മികച്ച സേവനം നൽകുന്നതിനുള്ള കന്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വിരാട് കോഹ്്ലിയും ഊബറും തമ്മിലുണ്ടാക്കിയിട്ടുള്ള ഈ പങ്കാളിത്തമെന്ന് ഊബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പ്രസിഡണ്ട് അമിത് ജയിൻ പറഞ്ഞു. “ഇന്ന് ഊബർ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന റൈഡ് ഷെയറിംഗ് ആപ്പാണ്. ഞങ്ങളുടെ ഡ്രൈവർ പങ്കാളികൾക്കും യാത്രക്കാർക്കും പ്രയോജനം ലഭിക്കുന്ന വിധത്തിൽ കൂടുതൽ ഇതിനെ ഏറ്റവും നവീനമാക്കുവാൻ തുടർച്ചയായും നിക്ഷേപം നടത്തിവരികയാണ് ഞങ്ങൾ.’’ ജയിൻ കൂട്ടിച്ചേർക്കുന്നു.
വരും നാളുകളിൽ ഊബർ ഇന്ത്യ നടപ്പാക്കുന്ന മാർക്കറ്റിംഗ്, ഉപഭോക്തൃ നീക്കങ്ങളിൽ വിരാട് കോഹ്്ലിയും സജീവമായി പങ്കെടുക്കുമെന്ന് ഊബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ മാർക്കറ്റിംഗ് തലവൻ സഞ്ജയ് ഗുപ്ത പറഞ്ഞു.