അബുദാബിയിലെ ക്ഷേത്ര ശിലാസ്ഥാപനം : മുഖ്യകാർമ്മിത്വം വഹിച്ചത് കാസർഗോഡ് സ്വദേശി

കാസർഗോഡ് : അന്താരാഷ്ട്ര തലത്തിൽചർച്ച ചെയ്ത, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യു.എ.ഇ ഹിന്ദു ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് മുഖ്യകാർമ്മിത്വം വഹിച്ചത് കാസർഗോഡ്് സ്വദേശി ശങ്കർനാരായണൻ(38). കാസർഗോഡ് മല്ലികാർജ്ജുന ക്ഷേത്രം മുന്മേൽ ശാന്തിയായിരുന്ന രാധകൃഷ്ണ അഡിഗ-ശാന്തി ദന്പതികളുടെ മകനാണ് ഇദ്ദേഹം. കർമ്മം ചെയ്യാനുണ്ടായിരുന്ന നാല് പേരിൽ ഏക ദക്ഷണേന്ത്യക്കാരനായിരുന്നു ശങ്കർ. ഗുജറാത്തിൽനിന്നുള്ള മഹേഷ് റാവൽ, അൽപേഷ് ജോഷി, ശൈലേഷ് മഹാരാജ് എന്നിവരായിരുന്നു സഹായികൾ. ഇപ്പോൾ മസ്കറ്റിലെ മോത്തീശ്വർമഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം. മല്ലികാർജ്ജുന ക്ഷേത്രത്തിൽപിതാവിനൊപ്പം വൈദിക കർമ്മങ്ങളിൽസഹായിയാണ് തുടങ്ങിയത്.
ശിവാനന്ദ മയ്യയാണ് ഇദ്ദേഹത്തിന്റെ ആദ്യഗുരു. തുടർന്ന് ഗോകർണത്തിൽമൂന്ന് വർഷത്തെ വേദപഠനം. കുന്പള ആരിക്കാടിയിലെ നാരായണ ദേവ പൂജിത്തായയുടെ പരികർമ്മിയായാണ് കർമ്മ മണ്ധലത്തിലേക്ക് പ്രവേശിച്ചത്. 2006−ൽ മസ്കറ്റിലെ മോത്തീശ്വർമഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിയായി. 2010−ൽ പിതാവ് രാധകൃഷ്ണ അഡിഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കാസർഗോഡ് മല്ലികാർജ്ജുന ക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനവും ഏറ്റെടുത്തു. 2014−ൽ മസ്കറ്റ് മഹാദേവ ക്ഷേത്രത്തിലെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരിച്ചു പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ: സുചിത്ര. ഏകമകൾ അനഘ.