വെള്ളിത്തിരയിലെ ഭാഗ്യനക്ഷത്രമായി ആശാ ശരത്


കൊച്ചി : വെള്ളിത്തിരയിലെ ഭാഗ്യ നക്ഷത്രമായി മാറി യിരിക്കുകയാണ് ആശ ശരത് . മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ നായികയായതിന് പിന്നാലെ ഉലകനായകന്റെ ഹീറോയിന്‍ ആകാനുള്ള അവസരവും ആശയെ തേടിയെത്തിയിരിക്കുകയാണ്. തൂങ്കാവനം എന്ന കമലിന്റെ ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളാണ് ആശ. കമലിന്റെ ഭാര്യാ വേഷത്തിലാണ് ആശ എത്തുന്നത്. ആദ്യം ബോളിവുഡ് നായിക മനീഷ കൊയ്‍രാളയെയാണ് നിശ്ചയിച്ചിരുന്നെങ്കിലും ആശയുടെ സിനിമകള്‍ കണ്ട അണിയറ പ്രവര്‍ത്തകര്‍ ആശയെ നിശ്ചയിക്കുകയായിരുന്നു. തൃഷയാണ് മറ്റൊരു സൂപ്പർ നായിക. രാജേഷ് എം.ശെല്‍വയാണ് തൂങ്കാവനം സംവിധാനം ചെയ്തിരിക്കുന്നത് .

ആശയുടെ രണ്ടാമത്തെ കമൽ ചിത്രമാണ് ഇത് . ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിലും ആശയുണ്ട്. ഗീതാ പ്രഭാകര്‍ ഐ.പി.എസിനെ തമിഴില്‍ അവതരിപ്പിക്കുന്നതും ആശാ ശരതാണ്. കന്നഡ റീമേക്കിലും താരം തന്നെയാണ് ഈ റോളിലെത്തുന്നത്. മിനിസ്ക്രീനിലൂടെ വെള്ളിത്തിര കയ്യടക്കിയ ആശക്ക് ഇപ്പോള്‍ സിനിമയില്‍ കൈ നിറയെ റോളുകളാണ്. പതിനാലുകാരികളായ നായികമാരില്‍ നിന്നും മലയാള സിനിമ മാറിച്ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ആശക്ക് ലഭിക്കുന്ന അവസരങ്ങള്‍.

You might also like

Most Viewed