മുഖ്യമന്ത്രി പിണറായിക്ക് വധഭീഷണി

തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്‍റെ ഭീഷണി. തൃശ്ശൂർ ഈസ്റ്റ് പോലീസ് േസ്റ്റഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന്‍റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു. സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്. രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയിരുന്നു.