വാ­ദം നീ­ണ്ടു­ : ജി­ഷാ­ കേ­സി­ലെ­ വി­ധി­ പ്രസ്താ­വം നാ­ളെ­


കൊച്ചി : കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂർ ജിഷ വധക്കേസിൽ കോടതി നാളെ ശിക്ഷ പ്രഖ്യാപിക്കും. അസം സ്വദേശിയായ അമീറുൾ ഇസ്‌ലാമാണ് കേസിലെ പ്രതി. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് നേരത്തെ കോടതി പറഞ്ഞിരുന്നത്. പ്രതിഭാഗത്തിന്റെ വാദം ഏറെ നീണ്ടു. ഉച്ചഭക്ഷണത്തിനായി ഒരുമണിക്ക് പിരിയേണ്ട കോടതിക്ക് അതിന് കഴിഞ്ഞില്ല. ഒന്നരയോടെയാണ് രണ്ട് ഭാഗത്തിന്റെയും വാദം പൂർ‍ത്തിയായത്. ശിക്ഷാവിധി സംബന്ധിച്ച വാദം ഇതാദ്യമായാണ് ഇത്രയും നേരം നീളുന്നത്. ഇതോടെയാണ് ശിക്ഷ നാളത്തേക്ക് മാറ്റിയത്. നാളെ രാവിലെ 11 മണിക്ക് തന്നെ വിധി ഉണ്ടായേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. 

ആദ്യം പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി കേസിലെ തുടരന്വേഷണത്തിനുള്ള അപേക്ഷ നിരസിക്കുകയായിരുന്നു. ജിഷയെ തനിക്ക് മുൻ പരിചയമില്ലെന്നും തനിക്കെതിരെ തെറ്റായ കുറ്റമാണ് ചുമത്തിയതെന്നും അമീറുൾ‍ ഇസ്്ലാം കോടതിയിൽ‍ പറഞ്ഞു. തനിക്ക് അസമീസ് ഭാഷ മാത്രമേ അറിയു, അതുകൊണ്ട് അസം അറിയാവുന്ന ഉദ്യോഗസ്ഥരെ ഉൾ‍പ്പെടുത്തി കേന്ദ്ര ഏജൻ‍സി കേസ് തുടരന്വേഷിക്കണമെന്നും അമീർ‍ പറഞ്ഞു. പ്രതി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും അമീറിന് വേണ്ടി അഡ്വ. ബി.എ ആളൂർ‍ കോടതിക്ക് മുന്പാകെ ഉന്നയിച്ചു. എന്നാൽ‍ ഈ ഘട്ടത്തിൽ‍ ശിക്ഷയിലുള്ള വാദമാണ് നടക്കുന്നത്. അതെകുറിച്ച് മാത്രം പറഞ്ഞാൽ‍ മതിയെന്ന് എറണാകുളം പ്രിൻ‍സിപ്പൽ‍ സെഷൻ‍സ് കോടതി അറിയിച്ചു. 

എന്നാൽ‍ ജിഷ വധക്കേസ് നിർ‍ഭയ കേസിന് സമാനമായി പരിഗണിക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽ‍കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 33 കുത്തുകളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതിയാതൊരു ദയയും അർഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

You might also like

Most Viewed