ഓഖി­ ദു­രന്തം : ധനസഹാ­യം ഉടൻ കൈ­മാ­റു­മെ­ന്ന് മു­ഖ്യമന്ത്രി­


തിരുവനന്തപുരം : ഒാഖി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന സഹായധനം ഉടൻ‍ വിതരണം ചെയ്യുമെന്നും തുക ഒന്നിച്ചുതന്നെ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ധനസഹായത്തിനായി ആശ്രിതർ ഓഫീസുകൾ കയറിയിറങ്ങേണ്ട. സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളിലെത്തി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരായ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപയും അവിവാഹിതരായ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വിവാഹ ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തിൽ നിന്നു മാറ്റിവയ്ക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തോട് 1,843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെടും. ഓഖി ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതിനായി വിവിധ വകുപ്പു സെക്രട്ടറിമാർ വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറുവള്ളങ്ങളിൽ പോയ വരെയാണ് കൂടുതലും കണ്ടെത്താനുള്ളത്. ഇവർക്കായുള്ളതെരച്ചിൽ നടന്നുവരികയാണ്. ബോട്ടുകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകും. ഫിഷറീസ് വകുപ്പ് ഇതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാണാതായമത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടുരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമനുമായി സംസാരിച്ചിരുന്നുവെന്നും തെരച്ചിൽ നടത്തുന്ന നാവിക, തീരസംരക്ഷണ സേനകൾ‍ രക്ഷാപ്രവർ‍ത്തനം തുടരുമെന്ന് അവർ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെറുവള്ളങ്ങളിൽ പോയവരെയാണ് കൂടുതലും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്. ബോട്ടുകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകും. ഫിഷറിസ് വകുപ്പ് ഇതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed