കേ­ന്ദ്ര സംസ്ഥാ­ന സർ­ക്കാ­രു­കൾ­ക്കെ­തി­രെ­ ആഞ്ഞടി­ച്ച് ചെ​­​ന്നി​­​ത്ത​ല


‌കാഞ്ഞങ്ങാട് : കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പടയൊരുക്കം യാത്രയുടെ കാഞ്ഞങ്ങാട് നിയോജകമണ്ധലംതല സ്വീകരണ സ്ഥലമായ കോട്ടച്ചേരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം നോട്ടുകൾ പിൻവലിച്ചതോടെ ജനജീവിതം ദുസഹമായി. ജി.എസ്്.ടി അശാസ്ത്രീയമായി നടപ്പിലാക്കിയതോടെ സർവ്വ രംഗത്തും ദുരിതമയമായയെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരേയും ചെന്നിത്തല കണക്കിന് പരിഹസിച്ചു. വികസനത്തിന് ഹോളിഡേ പ്രഖ്യാപിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നടത്തുക മാത്രമാണ് മന്ത്രിമാർ ചെയ്യുന്നതെന്നും ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്ക് മാർക്കിടാൻ പോകുന്ന മുഖ്യമന്ത്രിക്ക് കേരള ജനത പൂജ്യം മാർക്കാണ് നൽകിയിട്ടുള്ളതെന്നും റോഡ് നന്നാക്കാതെ ഉദ്യോഗസ്ഥരെ തെറിപറഞ്ഞു നടക്കുന്ന പൊതുമരാമത്ത് മന്ത്രിക്കും പനി പിടിച്ചുകിടക്കുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിയാത്ത ആരോഗ്യമന്ത്രിക്കും എസ്.എസ്.എൽ.സി കണക്ക് പരീക്ഷ രണ്ട് തവണ എഴുതിച്ച വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രി എത്ര മാർക്ക് നൽകുമെന്നും വ്യക്തമാക്കിയാൽ നന്നായിരുന്നെന്നും
അദ്ദേഹം പറഞ്ഞു.

കാർഷിക−വ്യാവസായിക മേഖലകൾ പാടേ തകർന്നിരിക്കുകയാണ്. റബ്ബറിനുള്ള വിലസ്ഥിരതാ ഫണ്ട് എൽ.ഡി.എഫ് സർക്കാർ പൂർണമായി അവഗണിച്ചു. റബ്ബറിനു താങ്ങുവില ലഭിക്കുന്നതിനുള്ള അവസരമാണ് ഇതോടെ നഷ്ടമായത്. ഭരണത്തിൽ സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായിരിക്കുകയാണ്. 

19 മാസംകൊണ്ട് ഇതാണ് അവസ്ഥയെങ്കിൽ അവശേഷിക്കുന്ന കാലംകൊണ്ട് സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. സി.പി.ഐക്ക് ഭരണത്തിൽ ഒരു റോളുമില്ലാതായിരിക്കുകയാണ്. റവന്യു മന്ത്രി പറയുന്നത് സെക്രട്ടേറിയറ്റിലെ പ്യൂൺ പോലും അനുസരിക്കുന്നില്ലെന്നതാണ് അവസ്ഥ. പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പോലും വ്യക്തമായ നിലപാട് എടുക്കാനാകുന്നില്ല. ഇടയ്ക്ക് വീര ശൂര പരാക്രമ പ്രസ്ഥാവനകൾ നടത്തുമെങ്കിലും അധികം വൈകാതെ വാലും ചുരുട്ടി അടങ്ങിയിരിക്കുകയാണദ്ദേഹം. 

സംസ്ഥാനത്ത് ഒരു മന്ത്രി കവലച്ചട്ടന്പികളുടെ ഭാഷയിൽ സംസാരിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് തോമസ് ചാണ്ടിയെ ലക്ഷ്യം വെച്ച് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ധലം ചെയർമാൻ എ.വി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ, ജോണി നെല്ലൂർ, എം.എൽ.എമാരായ കെ.എസ് ശബരീനാഥ്, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. നിയോജകമണ്ധലം കൺ‍വീനർ എം.പി ജാഫർ സ്വാഗതം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed