സംസ്ഥാ­നത്ത് രാ­ത്രി­കാ­ല ഷോ­പ്പിംഗ് സജീ­വമാ­ക്കാൻ നി­യമം വരു­ന്നു­


തിരുവനന്തപുരം : രാത്രികാല ഷോപ്പിംഗിന് സർക്കാർ നിയമപ്രാബല്യം നൽകി. ഇനിമുതൽ ഉടമയ്ക്ക് സമ്മതമാണെങ്കിൽ 24 മണിക്കൂറും കച്ചവടം നടത്താം. കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചുപണിതാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെയടക്കം വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ‍.

നിലവിൽ രാത്രി പത്തുമണിയ്ക്ക് ശേഷം കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ‍ അനുമതിയില്ല. ആഴ്ചയിൽ ഒരുദിവസം കച്ചവട സ്ഥാപനങ്ങൾ‍ അടച്ചിടണമെന്നുമായിരുന്നു നിയമം. തൊഴിൽ വകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. രാത്രി ഏഴുമണിക്ക് ശേഷം സ്ത്രീത്തൊഴിലാളികളെ ജോലി എടുപ്പിക്കാനും അനുമതിയുണ്ടായിരുന്നില്ല. എന്നാൽ‍ പുതിയ തീരുമാനമനുസരിച്ച് യാത്രാ സൗകര്യം ഒരുക്കിയാൽ‍ സ്ത്രീകൾക്ക് ഏതുസമയത്തും ജോലി ചെയ്യാം.

തൊഴിലാളികളുടെ ജോലിസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടുമണിക്കൂറിൽ നിന്ന് ഒന്‍പതുമണിക്കൂറായി ഉയർത്തി. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശന്പളം നൽകണം. ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയിൽ ഒരുദിവസം അവധി നൽകണമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

പത്ത് ജീവനക്കാരിൽ കുറവുള്ള സ്ഥാപനങ്ങൾക്ക് ഷോപ്‌സ് അന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ രജിസ്‌ട്രേഷൻ ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവർത്തിക്കാം. അവധിയില്ലാതെ വർഷം മുഴുവനും സ്ഥാപനം പ്രവർത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാണ്. ഒരുമണിക്കൂർ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനുമ ഇരട്ടി ശന്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂർ. തൊഴിലാളികൾക്ക് ആഴ്ചയിൽ ഒരു അവധി. സ്ത്രീകൾക്ക് രാത്രി ഒന്‍പതുമണിവരെ ജോലി. സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന്‌ ശേഷവും ജോലിയിൽ തുടരാം. സ്ത്രീകൾക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബർ ഇൻസ്‌പെക്ടർ ലേബർ ഫെസിലിറ്റേറ്റർ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ പത്തുവർഷമാക്കി എന്നിവയാണ് പരിഷ്‌കരിച്ച നിയമ വ്യവസ്ഥകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed