മോഡി ഭരണത്തിൽ മൃഗങ്ങൾക്ക് മാത്രമേ രക്ഷയുള്ളൂ : എം.എം മണി

കല്ലറ : ഇറച്ചി തിന്നതിന്റെ പേരിൽ മനുഷ്യനെ പച്ചയ്ക്കുകൊല്ലുന്ന മോഡി ഭരണത്തിൽ മൃഗങ്ങൾക്കുമാത്രമേ രക്ഷയുള്ളൂവെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. വോട്ടിന് വേണ്ടി ഹിന്ദു, ഹിന്ദു എന്ന് പാടിനടന്നവർ ജയിച്ചു വന്നപ്പോൾ അദാനി, അദാനി എന്നു പറഞ്ഞു നടക്കുന്നുവെന്നും മൂന്നേകാൽ വർഷം ഭരിച്ചപ്പോൾ വിലക്കയറ്റവും പട്ടിണിയും കൊണ്ട് പൊറുതിമുട്ടിയ മനുഷ്യരെ കാളയ്ക്കുപകരം പൂട്ടിക്കുന്ന സ്ഥിതിവരെയെത്തിയിട്ടും മോഡി മൃഗങ്ങളുടെ രക്ഷയ്ക്ക് വേണ്ടി നടക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
സി.പി.എം. കല്ലറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ഈ സ്ഥിതിക്ക് പ്രധാന കാരണം ആന്റണിയുടെ നിലപാടാണെന്നും സ്വന്തം അണികളെ തിരുത്താതെ സി.പി.എമ്മിനെ പഠിപ്പിക്കാൻ വെേരണ്ടന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ എ.സന്പത്ത് എം.പി, കെ.മീരാൻ, സി.ശശിധരക്കുറുപ്പ്, കെ.ശാന്തകുമാർ, തോട്ടത്തിൽ സതീഷ്, ആർ.മോഹനൻ, വി.ടി.ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.