കുറ്റപത്രം ഒക്ടോബർ 7ന് സമർപ്പിക്കും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ 7ന് അങ്കമാലി കോടതിയിൽ സമർപ്പിക്കും. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ ഒളിപ്പിച്ച സാഹചര്യത്തിൽ ഈ തൊണ്ടിമുതൽ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നിയമോപദേശം തേടി. ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവുമെന്ന ചിന്തയിലാണു പ്രതികൾ സംഘടിതമായി തൊണ്ടി മുതൽ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. എന്നാൽ, കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പൊലീസിന്റെ ശ്രമം. കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും. ഇക്കാര്യം ദിലീപിനെതിരായ കുറ്റപത്രത്തിൽ പ്രത്യേകം വ്യക്തമാക്കും.