കോ­ന്നി­യിൽ‍ പന്പ് ഹൗസ് ചോ­രു­ന്നു­ : ജലവി­തരണം അവതാ­ളത്തി­ൽ


കോന്നി : കോന്നി അരുവാപ്പുലം ശുദ്ധജല പദ്ധതിയുടെ കൊട്ടാരത്തിൽകടവ് പന്പ് ഹൗസിന്റെ മേൽക്കൂര ചോരുന്നു. കോൺക്രീറ്റിന്റെ തേപ്പ് ഇളകിയാണ് ഉള്ളിലേക്ക് വെള്ളം വീണ് മോട്ടോറുകൾ നനയുന്നത്. 37 വർഷം മുൻപ് ആരംഭിച്ച പദ്ധതിക്ക് വേണ്ടി നിർമ്മിച്ച പന്പ് ഹൗസാണ് കാലപ്പഴക്കത്താൽ അപകടഭീഷണിയിലായിട്ടുള്ളത്. വെള്ളം വീഴാതിരിക്കാനായി ടാർപ്പൊളിൻ കെട്ടിയിട്ടുണ്ട്. 

1980ൽ പദ്ധതി ആരംഭിക്കുന്പോൾ ഇവിടെ ആയിരത്തിൽ താഴെ മാത്രമായിരുന്ന ഉപയോക്താക്കൾ ഇപ്പോൾ 10,000നു മുകളിലായി. ഇപ്പോൾ ഒട്ടേറെ സർക്കാർ ഓഫിസുകളും കോന്നിയിൽ പ്രവർത്തിക്കുന്നു. മിനി സിവിൽ േസ്റ്റഷൻ, ഫയർേസ്റ്റഷൻ, താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് ജലഅതോറിറ്റിയുടെ ഈ പദ്ധതിയിൽ നിന്നാണ്. ഇതിനനുസരിച്ച് പന്പിംഗ് നടത്താനുള്ള സൗകര്യം ഇല്ല എന്നതാണ് പ്രശ്നം.

നിലവിൽ ഉള്ള രണ്ട് മോട്ടോറുകളിൽ ഒന്ന് കേടായി. കേടായ മോട്ടോറും ഇവിടെ മൂടി വച്ചിരിക്കുകയാണ്. ഈ മോട്ടോർ തകരാറിലായതിനെ തുടർന്ന് രണ്ടാഴ്ചയിലധികമായി കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലേക്കുള്ള പന്പിംഗ് ശരിയായ വിധത്തിൽ നടക്കുന്നില്ല. ഇവിടങ്ങളിലേക്ക്് വെള്ളമെത്തിക്കുന്ന മൂന്ന് മോട്ടോറുകളാണ് ഉണ്ടായിരുന്നത്. 

പ്രധാന മോട്ടോർ തകരാറിലായതോടെ അരുവാപ്പുലം പഞ്ചായത്തിലേക്ക് പന്പിംഗ് നടത്തുന്ന മോട്ടോറാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഇതിന് ശേഷി കുറവായതിനാൽ രണ്ട് പഞ്ചായത്തുകളിലേക്കും പന്പിംഗ് നടത്താൻ വൻ  പ്രയാസം നേരിടുകയാണ്. 

You might also like

Most Viewed