ഡി­ സി­നി­മാ­സി­നാ­യി­ ദി­ലീപ് ഭൂ­മി­ കയ്യേ­റി­യി­ട്ടി­ല്ലെ­ന്ന് റി­പ്പോ­ർ­ട്ട്


തൃശൂർ : ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കയ്യേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്‍റെ ഒന്നര സെന്‍റ് ഭൂമി മാത്രമാണ് ദിലീപിന്‍റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചാലക്കുടിയിലെ ഡി സിനിമാസിനായി ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടർന്ന് റവന്യൂ, സർവേ വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.  35 സെന്‍റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നുമായിരുന്നു ആരോപണങ്ങൾ.

You might also like

Most Viewed