മനു­ഷ്യാ­വകാ­ശ ലംഘന ആരോ­പണം : അൽ ജസീ­റയു­ടെ­ വാ­ദങ്ങൾ തള്ളി­ സു­രക്ഷാ­ അധി­കൃ­തർ


മനാമ : ബഹ്‌റൈൻ മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന ഖത്തറി ചാനൽ അൽ ജസീറയുടെ വാദത്തിനെതിരെ സുരക്ഷാ അധികൃതർ രംഗത്തെത്തി. ബഹ്‌റൈനിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതവും ഭാവനയുമാണെന്നും അവ വിശ്വാസയോഗ്യമല്ലെന്നും സർക്കാർ വാർത്താ ഏജൻസി ബി.എൻ.എ അറിയിച്ചു.

ഇല്ലാത്ത  മനുഷ്യാവകാശ സംഘടനകളെ പരാമർശിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന ഇത്തരം പ്രസ്താവനകൾ ദുരുദ്ദേശത്തോടെയുള്ളവയാണെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.

You might also like

Most Viewed