മുഖ്യമന്ത്രിയിൽനിന്ന് മെഡൽ സ്വീകരിക്കാതെ ജേക്കബ് തോമസ്


തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷത്തിലും വിവാദങ്ങൾക്ക് കുറവില്ല. വിശിഷ്ട സേവനം നിർവഹിച്ച പൊലീസുകാർക്കുള്ള മെഡൽ ദാനച്ചടങ്ങിൽനിന്ന് ഡിജിപി ജേക്കബ് തോമസ് വിട്ടുനിന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് മെഡൽ വാങ്ങുവാൻ ജേക്കബ് തോമസ് എത്തിയില്ല.

അതേസമയം, സർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകത്തിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും ചിത്രം ഉൾപ്പെടുത്തിയിരുന്നില്ല. രാഷ്ട്രപതിയുടെ പൊലീസ് മെഡലായിരുന്നു ജേക്കബ് തോമസിനു ലഭിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed