വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി


പാലക്കാട് : വിലക്ക് ലംഘിച്ച് ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭഗവത് എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കര്‍ണകിയമ്മൻ സ്കൂളിലാണ് മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്താന്‍ പ്രധാന അധ്യാപനോ, ജനപ്രതിനിധികള്‍ക്കോ മാത്രമാണ് അധികാരമെന്ന് ജില്ലാ കലക്ടര്‍ സ്കൂള്‍ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. സ്കൂള്‍ മാനേജ്മെന്‍റിനു കലക്ടര്‍ രേഖാമൂലം വിലക്ക് കൈമാറിയിരുന്നു.

ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയർത്താൻ പാടൂ എന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതർ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്കൂൾ മാനേജ്മെന്റിനും പ്രധാന അധ്യാപകനും നോട്ടിസ് നൽകിയത്. ഡിവൈഎസ്പി, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. എന്നാൽ ഇതു ലംഘിച്ചാണ് മോഹൻ ഭഗവത് പതാക ഉയർത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed