വിനായകന്റെ ആത്മഹത്യയ്ക്ക് കാരണം പിതാവിന്റെ മർദ്ദനം : പോലീസ്
തൃശൂർ : എങ്ങണ്ടിയൂരിൽ വിനായകൻ ആത്മഹത്യ ചെയ്തത് പോലീസിന്റെ മർദ്ദനത്തെത്തുടർന്നല്ലെന്നും വീട്ടിൽ വെച്ച് പിതാവ് മർദ്ദിച്ചതിനെ തുടർന്നാകാമെന്നും പോലീസ്. ചോദ്യം ചെയ്യുന്പോൾ വിനായകനെ േസ്റ്റഷനിലുണ്ടായിരുന്ന എസ്.ഐ മർദ്ദിക്കുന്നത് തങ്ങൾ കണ്ടിട്ടില്ലെന്ന് വിനായകൻ േസ്റ്റഷനിൽ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരാണ് പാവറട്ടി പോലീസ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്് ഇത്തരത്തിൽ മൊഴി നൽകിയത്.
പോലീസ് മർദ്ദിച്ചിട്ടില്ലെന്നും വിനായകൻ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. വിനായകന്റെ ശരീരത്തിൽ പലയിടത്തും മർദ്ദനമേറ്റ പാടുകളും കാലിൽ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. പലയിടത്തും ക്രൂരമായി മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും റിപ്പോർട്ട് പറയുന്നു. തന്നെ പോലീസുകാർ മർദ്ദിച്ചിരുന്നെന്ന് മരിക്കുന്നതിന് മുന്പ് വിനായകൻ പറഞ്ഞിരുന്നതായി മാതാപിതാക്കൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ ഇത് നിഷേധിക്കുന്ന മൊഴിയാണ് പോലീസുകാർ നൽകിയിരിക്കുന്നത്. മാത്രമല്ല വിനായകനെ മർദ്ദിച്ചത് സ്വന്തം പിതാവായിരിക്കാമെന്നും അവർ വാദിക്കുന്നു.
കേസിൽ കഴിഞ്ഞ ദിവസമാണ് എസ്.ഐയുടേയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ച് പോലീസുകാരുടെയും മൊഴിയെടുത്തത്. ജൂലൈ 17 നായിരുന്നു വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. 18 ന് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേതുടർന്നാണ് സംഭവം വിവാദമായി മാറിയത്.

