മത്സ്യത്തൊ­ഴി­ലാ­ളി­കളെ­ മു­ഴു­വൻ‍ ബി­.പി­.എൽ‍ വി­ഭാ­ഗത്തിൽ‍ ഉൾ‍പ്പെ­ടു­ത്തും : മേ­ഴ്‌സി­ക്കു­ട്ടി­യമ്മ


ആലപ്പു­ഴ : പതി­മൂ­വാ­യി­രത്തോ­ളം പേ­രു­ടെ­ പ്രശ്‌നങ്ങൾ‍ക്ക് പരി­ഹാ­രമേ­കി­ ഫി­ഷറീസ് വകു­പ്പ് മന്ത്രി­ ജെ­.മേ­ഴ്‌സി­ക്കു­ട്ടി­യമ്മയു­ടെ­ മത്സ്യ അദാ­ലത്ത്.13,838 പരാ­തി­കളാണ്  ആലപ്പു­ഴ നഗരത്തിൽ‍ നടന്ന അദാ­ലത്തിൽ‍ തീ­ർ‍­പ്പാ­യത്‍. എ.പി­.എൽ‍.വി­ഭാ­ഗത്തി­ലു­ള്ള മത്സ്യത്തൊ­ഴി­ലാ­ളി­കളെ­ ബി­.പി­.എൽ‍. വി­ഭാ­ഗത്തി­ലു­ൾ‍പ്പെ­ടു­ത്തി­ റേ­ഷൻ ‍കാ­ർ‍­ഡ് അനു­വദി­ക്കണമെ­ന്നാ­വശ്യപ്പെ­ട്ട് 11,733 അപേ­ക്ഷയാണ് ലഭി­ച്ചത്.  

മത്സ്യത്തൊ­ഴി­ലാ­ളി­കളെ­ മു­ഴു­വൻ ബി­.പി­.എൽ‍.വി­ഭാ­ഗത്തിൽ‍ ഉൾ‍പ്പെ­ടു­ത്തണമെ­ന്ന ശു­പാ­ർ‍­ശയോ­ടെ­ അടി­യന്തര പരി­ഗണന നൽ‍കി­ പരി­ഹരി­ക്കു­ന്നതിന് ഭക്ഷ്യ−പൊ­തു­വി­തരണ വകു­പ്പ് മന്ത്രി­ക്ക് അപേ­ക്ഷ കൈ­മാ­റാൻ തീ­രു­മാ­നി­ച്ചു­. കടാ­ശ്വാ­സവു­മാ­യി­ ബന്ധപ്പെ­ട്ട് ലഭി­ച്ച 602 അപേ­ക്ഷകളിൽ‍ 2008നു­മു­ന്പു­ള്ള കടങ്ങളിൽ‍ സത്വര ആശ്വാ­സനടപടി­ എടു­ക്കു­ന്നതിന് കടാ­ശ്വാ­സ കമ്മി­ഷൻ കൈ­മാ­റി­. 

ഫി­ഷറീസ് വകു­പ്പ്, റവന്യൂ­ വകു­പ്പു­കൾ‍ക്ക് പരി­ഗണി­ക്കേ­ണ്ട 1266 അപേ­ക്ഷ ലഭി­ച്ചു­. മത്സ്യഫെ­ഡു­മാ­യി­ ലഭി­ച്ച അപേ­ക്ഷകളിൽ‍ ഒറ്റത്തവണതീ­ർ‍­പ്പാ­ക്കൽ‍ പദ്ധതി­ പ്രകാ­രം 30 വാ­യ്പകളിൽ‍ 20.93 ലക്ഷം രൂ­പയു­ടെ­യും വാ­യ്പയെ­ടു­ത്ത് മത്സ്യത്തൊ­ഴി­ലാ­ളി­ മരി­ക്കു­കയോ­ പൂ­ർ‍­ണ അവശതയി­ലോ­ ആയതു­മൂ­ലം വാ­യ്പ തി­രി­ച്ചടയ്ക്കാൻ‍ കഴി­യാ­ത്ത ഒന്പത് വാ­യ്പകളി­ലാ­യി­ 4.87 ലക്ഷം രൂ­പയു­ടെ­ കടവും എഴു­തി­ത്തള്ളി­. 

വി­വി­ധ ഇൻ‍ഷു­റൻ‍സ് പദ്ധതി­കളു­ടെ­ 26ലക്ഷം രൂ­പയു­ടെ­ ധനസഹാ­യം അനു­വദി­ക്കു­ന്നതി­നും 20 കേ­സു­കളിൽ‍ വി­വാ­ഹധനസഹാ­യം അനു­വദി­ക്കു­ന്നതി­നും തീ­രു­മാ­നി­ച്ചു­. രാ­വി­ലെ­ 10.30ന് ആരംഭി­ച്ച അദാ­ലത്ത് വൈ­കീ­ട്ട് ആറി­നാണ് സമാ­പി­ച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed