വിഴിഞ്ഞം ഭാഗത്ത് ബൈക്ക് മോഷ്ടാവ് പിടിയിൽ
തിരുവനന്തപുരം : വിഴിഞ്ഞം ഭാഗത്ത് നിന്ന് ബൈക്കുകൾ മോഷ്ടിച്ചിരുന്ന പൂന്തുറ ന്യൂ കോളനിയിൽ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശി ലിജോയുടെ യമഹ എഫ്.ഇസഡ് ബൈക്ക് വിഴിഞ്ഞം ജംഗ്ഷൻ സമീപത്ത് നിന്ന് ഇയാൾ മോഷ്ടിച്ചിരുന്നു.
ഈ കേസ് അന്വേഷിച്ച ഷാഡോ പോലീസ് സംഘം ബീമാപള്ളി ഭാഗത്ത് ഇയാൾ ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്. വിഴിഞ്ഞം ഹാർബർ ഭാഗത്ത് നിന്ന് മറ്റൊരു പൾസർ ബൈക്ക് മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളും പോലീസ് കണ്ടെടുത്തു.

