ചേലക്കോട്-സൗത്ത് കൊണ്ടാഴി മേഖലകളിൽ തെരുവുനായയുടെ ആക്രമണം
തൃശ്ശൂർ : ചേലക്കോട് – സൗത്ത് കൊണ്ടാഴി മേഖലകളിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. നിരവധി പേരെ കടിച്ചുപറിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് നായ കിലോമീറ്ററുകൾ താണ്ടി ആക്രമണം നടത്തിയത്. ചേലക്കോട് മാനാപ്ലാവിൽ ശാന്താമോഹൻ, കരണംകുന്ന് കുഞ്ഞൻ, ചേലക്കോട് കരിക്കയിൽ ബഷീർ, പൈങ്കുളം സ്വദേശി സുധി എന്നിവർക്കാണ് ചേലക്കോട് ഭാഗത്ത് പരിക്കേറ്റത്. ആളുകളുടെ മുഖത്തേക്കു ചാടി കടിക്കുന്ന തരത്തിലായിരുന്നു പട്ടിയുടെ ആക്രമണം. മനുഷ്യരെ കൂടാതെ പശുക്കളെയും നായ്ക്കളെയും ഈ പട്ടി കടിച്ചിട്ടുണ്ടെന്നത് നാട്ടിൽ ആശങ്ക പടർത്തിയിട്ടുണ്ട്.

