സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യക്തിപരമായ അധിക്ഷേപം : ശോഭാ സുരേന്ദ്രൻ പരാതി നൽകി


തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങൾ വഴി തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പൊലീസിൽ പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയ്ക്കാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയുടെ ചുവടുപിടിച്ച് സിപിഎം നേതാവ് സുധീഷ് മിന്നി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും അതിന്‍റെ ചുവടെ ചിലർ ഇട്ട കമന്‍റുകളും അപകീർത്തികരമാണ്. സുധീഷ് മിന്നിയും കൂട്ടാളികളും ഇത് ബോധപൂർവ്വം പ്രചരിപ്പിക്കുന്നതായും പരാതിയിലുണ്ട്. ഇവർക്കെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed